നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ടരകോടിയുടെ സ്വർണം പിടികൂടി


കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ടരകോടി രൂപ വിലവരുന്ന 5.3 കിലോ സ്വർണം ഡി.ആർ.ഐയും കസ്റ്റംസും ചേർന്ന് പിടികൂടി. 

3.4 കിലോ സ്വർണം ഡി.ആർ.ഐയും 1.9 കിലോ കസ്റ്റംസുമാണ് പിടികൂടിയത്. ദുബായ്, ഷാർജ, കുവൈറ്റ് എന്നിവിടങ്ങളിൽനിന്നു വന്ന മൂന്ന് യാത്രക്കാരിൽ നിന്നാണ് ഡിആർഐ സ്വർണം പിടികൂടിയത്. 

കുവൈറ്റിൽ നിന്നും ദുബായിൽ നിന്നും വന്ന രണ്ട് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്.  750 ഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ചും ബാക്കി സ്വർണം എമർജൻസി ലൈറ്റിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു. മലപ്പുറം , കാസർകോട് സ്വദേശികളാണ് പിടിയിലായത്.


Previous Post Next Post