കോത്തല വട്ടുകളത്തിന് സമീപം ഇന്നലെ ബൈക്ക് അപകടത്തില്‍ പരിക്കേറ്റയാൾ മരിച്ചു

പാമ്പാടി :  കോട്ടയം വട്ടുകളത്തിനും മുണ്ടന്‍ കവലയ്ക്കും ഇടയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ ബൈക്ക് യാത്രികൻ മരിച്ചു.

 എടത്വ പാണ്ടങ്കരി നെല്ലിക്കുന്നത്ത് പരേതരായ എന്‍.റ്റി. ചാക്കോയുടേയും കത്രിനാമ്മ ചാക്കോയുടേയും മകന്‍ ആന്റണി സി. (റോജന്‍-41) ആണ് ഇന്ന് വൈകുന്നേരം കാരിത്താസ് ആശുപത്രിയിൽ വച്ച് മരിച്ചത്. 

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 യോടെയാണ് അപകടം നടന്നത്. എടത്വായില്‍ നിന്ന് ഭാര്യ വീട്ടിലേക്ക് പോയതായിരുന്നു റോജന്‍. പാമ്പാടി വട്ടുകളത്തിനും മുണ്ടന്‍ കവലയ്ക്കും ഇടയിലെ ഇറക്കത്തിലാണ് അപകടം സംഭവിച്ചത്. നീയന്ത്രണം വിട്ട ബൈക്ക് റോഡ് സൈഡിലെ ബാരിക്കേഡില്‍ ഇടിച്ച്  സമീപത്തെ വന്‍കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. 

പാമ്പാടിയിൽ നിന്നും എത്തിയ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് റോജനെ കരയ്‌ക്കെത്തിച്ചത്. പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി ഉടൻതന്നെ കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് വൈകുന്നേരം 4.30 യോടെ മരിച്ചത്. ഭാര്യ. അമ്പിളി ജോസഫ്.                    

                     


أحدث أقدم