തിരുവനന്തപുരം :
തിരുവനന്തപുരം കുന്നുകുഴി ബാർട്ടൺഹിൽ കോളനിയിൽ ടി.സി 12/1016ൽ സജിത കുമാരിയാണ് (മോളി, 49) മരിച്ചത്.
ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു സംഭവം.
ഇന്നലെ രാവിലെയാണ് ഗൃഹപ്രവേശം നിശ്ചയിച്ചിരുന്നത്.
ഇതിന് മുന്നോടിയായി വീട് വൃത്തിയാക്കുന്നതിനിടെയാണ് സജിതയ്ക്ക് ഷോക്കേറ്റത്.
ഇലക്ട്രിക് പണികൾ നടക്കുന്നതിനാൽ ഇലക്ട്രിക് വയറുകൾ തറയിൽ കിടപ്പുണ്ടായിരുന്നു.
സജിത തറ വൃത്തിയാക്കുന്നതിനിടയിൽ ഈ വയറുകളിൽ നിന്നും ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു.
ഈസമയം മറ്റാരും ഇവിടെ ഉണ്ടായിരുന്നില്ല.
കുറച്ച് നേരത്തിന് ശേഷം ജോലിക്കാരും മക്കളും എത്തിയപ്പോഴാണ് സജിത നിലത്ത് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുതിയ വീടിന് സമീപത്തെ പൊളിഞ്ഞു വീഴാറായ വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
മക്കൾ: മിഥുൻ, മൃദുൽ.
മരുമകൾ: ദിവ്യ.എസ്.എൽ.