മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് തുടക്കമായി; കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ തിരഞ്ഞെടുപ്പ് നാളെ, സ്ഥാനാ​രോ​ഹ​ണം 15ന്





പ​രു​മ​ല : മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് തുടക്കമായി. അസോസിയേഷന്‍ പ്രസിഡന്റ് കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് കാതോലിക്കേറ്റ് പതാക ഉയര്‍ത്തി. പരുമല പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കും, ധൂപ പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് പതാക ഉയര്‍ത്തിയത്. 

നാളെ ചേരുന്ന അസോസിയേഷനില്‍ സുന്നഹദോസിന്റെ ശുപാര്‍ശപ്രകാരം സഭാ മാനേജിങ് കമ്മറ്റിയുടെ ഏക നാമനിര്‍ദ്ദേശമായ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ 22-ാമത് മലങ്കര മെത്രാപ്പോലിത്തായായും 9-ാമത് കാതോലിക്കായുമായി  ഐകകണ്ഠ്യേന തെരഞ്ഞെടുക്കും. തുടർന്ന്   മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാന ചിഹ്നങ്ങള്‍ അണിയിക്കും.

 അതിനുശേഷം പരുമല തിരുമേനിയുടെ കബറിടത്തില്‍ ധൂപ പ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് സുന്നഹദോസ് ചേര്‍ന്ന് അസോസിയേഷന്‍ യോഗ തീരുമാനം അംഗീകരിക്കുകയും സ്ഥാനോഹരണ ദിവസവും സ്ഥലവും സമയവും ഔദ്യോഗികമായി പ്രഖ്യാപിക്കും.
സ്ഥാനാരോഹണം 15 നാകും നടക്കുക.
നാ​ളെ ന​ട​ക്കു​ന്ന മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​നി​ല്‍ ഇ​രു സ്ഥാ​ന​ങ്ങ​ളു​ടെ​യും പി​ന്‍ഗാ​മി​യാ​യി ഡോ. ​മാ​ത്യൂ​സ് മാ​ര്‍ സേ​വേ​റി​യോ​സി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തോ​ടെ അ​ദ്ദേ​ഹം പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ എ​ന്ന നാ​മ​ധേ​യം സ്വീ​ക​രി​ക്കും.  1934 ഡി​സം​ബ​ര്‍ 26-ന് ​ശേ​ഷം മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്താ പ​ദ​വി​യി​ല്‍ എ​ത്തു​ന്ന ആ​ദ്യ വ്യ​ക്തി എ​ന്ന സ്ഥാ​ന​വും മെ​ത്രാ​പ്പോ​ലീ​ത്താ​യി​ല്‍ വ​ന്നു​ചേ​രും.

15ന് ​രാ​വി​ലെ 6ന് ​പ്ര​ഭാ​ത ന​മ​സ്‌​ക്കാ​ര​ത്തോ​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ആ​രം​ഭി​ക്കും. സീ​നി​യ​ര്‍ മെ​ത്രാ​പ്പോ​ലീ​ത്താ​യും അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്‍റു​മാ​യ കു​റി​യാ​ക്കോ​സ് മാ​ര്‍ ക്ലീ​മീ​സ് മെ​ത്രാ​പ്പൊ​ലീ​ത്താ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ലും സീ​നി​യ​ര്‍മാ​രാ​യ ര​ണ്ട് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലും സ​ഭ​യി​ലെ മ​റ്റ് മെ​ത്രാ​പ്പൊ​ലീ​ത്താ​മാ​രു​ടെ സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലു​മാ​ണ് കാ​തോ​ലി​ക്കാ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ന​ട​ക്കു​ക. 

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ​ഭ​യു​ടെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ സ​മി​തി  ഇന്ന് ​വീഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെയാണ് സ​മ്മേ​ളി​ക്കു​ന്ന​ത്. 30 ഭ​ദ്രാ​സ​ന​ങ്ങ​ളി​ലെ 1,​590 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള 4,​007 പേ​രാ​ണ് അസോസിയേഷനിൽ പ​ങ്കെ​ടു​ക്കു​ക.








أحدث أقدم