കൊച്ചിയിൽ ഡിസംബര്‍ ഒന്ന് മുതല്‍ ലൈസന്‍സില്ലാത്ത വഴിയോര കച്ചവടം ഹൈക്കോടതി വിലക്കി






കൊച്ചിയില്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണം. ഡിസംബര്‍ ഒന്ന് മുതല്‍ ലൈസന്‍സില്ലാത്ത വഴിയോര കച്ചവടം ഹൈക്കോടതി വിലക്കി.

പുനരധിവാസം സംബന്ധിച്ച 2014 ലെ നിയമം കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ഉടന്‍ നടപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

നവംബര്‍ 30 നകം അര്‍ഹരായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും വിതരണം ചെയ്യണം. 876 പേരില്‍ 700 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തതെന്ന് കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു.

ഉത്തരവ് നടപ്പാക്കാന്‍ കളക്ടറെയും പൊലീസ് കമ്മീഷണറേയും സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തു.

പുനരധിവാസത്തിന് അപേക്ഷകള്‍ ലഭിച്ചാല്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

أحدث أقدم