മലപ്പുറം ; റെയിവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി അച്ഛനും മകളും മരിച്ചു. തലക്കടത്തൂർ സ്വദേശി അസീസ് (42), മകൾ അജ് വ മർവ (10) എന്നിവരാണ് മരിച്ചത്. മലപ്പുറം താനൂരിൽ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്.
താനൂർ- തിരൂർ റെയിൽ വേ സ്റ്റേഷനുകൾക്ക് ഇടയിൽ വച്ചായിരുന്നു ദാരുണസംഭവം. പാളം മുറിച്ചു കടക്കുന്നതിനിടെ മദ്രാസ് മെയിൽ ഇടിക്കുകയായിരുന്നു. അസീസ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അജ് വയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.