വീടിന്റെ മച്ചിന്റെ മുകളിൽ സ്ത്രീയുടെ മൃതദേഹം; അയൽവാസികൾ പിടിയിൽ







തിരുവനന്തപുരം; അയൽവാസിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ഒരു സ്ത്രീ ഉൾപ്പടെ മൂന്നു പേർ പിടിയിൽ. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ ശാന്തകുമാരി(50) ആണ് കൊല്ലപ്പെട്ടത്. മുല്ലൂരില്‍ വീടിന്റെ മച്ചിന് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ അയല്‍വാസികളായിരുന്ന റഫീഖ, അല്‍ അമീന്‍, ഷെഫീഖ് എന്നിവരാണ് പിടിയിലായത്. 

ശാന്തകുമാരിയെ കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് ഇവര്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട്ടേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് മൂവരെയും പിടികൂടിയത്. ശാന്തകുമാരിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്. 

റഫീഖയാണ് കൊല്ലപ്പെട്ടത് എന്നാണ് ആദ്യം പൊലീസ് കരുതിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശാന്തകുമാരിയാണെന്ന് തെളിയുകയായിരുന്നു. ശാന്തകുമാരിയെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ മച്ചിന് മുകളില്‍ മൃതദേഹം ഉപേക്ഷിച്ചു ഇവര്‍ കടന്നു കളയുകയിരുന്നു.


أحدث أقدم