ജമ്മുവിൽ അപകടത്തിൽ മൂന്ന് സൈനികർ മരിച്ചു






ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. വാഹനം നിയന്ത്രണം വിട്ടാണ് അപകടം.പരുക്കേറ്റ അഞ്ച് സൈനികരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഉത്തര കശ്മീരിലെ കനിപോരക്ക് സമീപത്താണ് അപകടമുണ്ടായത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റോഡ് തകര്‍ന്നിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയത്.

സൈനികര്‍ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
Previous Post Next Post