ട്രെയിനിലെ കക്കൂസിൽ സ്ത്രീ ആൺകുഞ്ഞിനെ പ്രസവിച്ച് ടോയ്‌ലറ്റിൽ ഉപേക്ഷിച്ച് മുങ്ങി

വിശാഖപട്ടണം: ട്രെയിനിലെ കക്കൂസിൽ സ്ത്രീ ആൺകുഞ്ഞിനെ പ്രസവിച്ച് ടോയ്‌ലറ്റിൽ ഉപേക്ഷിച്ച് മുങ്ങി. ബുധനാഴ്ച രാവിലെ 8.25 ഓടെ ധൻബാദ്-ആലപ്പുഴ ബൊക്കാറോ എക്‌സ്‌പ്രസിന്റെ മൂന്നാം ക്ലാസ് എസി കോച്ചിലെ ടോയ്‌ലറ്റിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ച് വാഷ് ബേസിനിൽ ഉപേക്ഷിച്ചത്.
സിംഹാചലം സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടപ്പോൾ യാത്രക്കാർ ഓൺബോർഡ്-ടിടിഇയെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥർ കുഞ്ഞിനെ വിശാഖപട്ടണത്തെ ഡിവിഷണൽ റെയിൽവേ ആശുപത്രിയിൽ എത്തിച്ചു.കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തുടർ ചികിത്സയ്ക്കും പരിചരണത്തിനുമായി കെജിഎച്ചിലേക്ക് മാറ്റിയിരിക്കുകയാണ് അധികൃതര് അറിയിച്ചു. കുഞ്ഞിനെ ചൈൽഡ് കെയർ അധികൃതർക്ക് കൈമാറും.
ഡിവിഷണൽ റെയിൽവേ മാനേജർ-വാൾട്ടയർ അനുപ് സത്പതി കുട്ടിയെ വളർത്തുന്നതിനുള്ള മുഴുവൻ സാമ്പത്തികവും വഹിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ യഥാർഥ അമ്മക്കായി തിരച്ചിൽ തുടങ്ങി.Previous Post Next Post