തട്ടി കളയുമെന്ന് ഭീഷണിക്കത്ത് കിട്ടിയതിന് പിന്നാലെ എം എം മാണിയുടെ കാർ അപകടത്തിൽപെട്ടുഅപായപ്പെടുത്തുമെന്ന് ഭീഷണിക്കത്ത് കിട്ടിയതിനു പിന്നാലെ, മുൻ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണിയുടെ കാർ അപകടത്തിൽപ്പെട്ടു. കഴിഞ്ഞ ദിവസം വെള്ളത്തൂവലിനു സമീപം മണിയുടെ  കാർ നിർത്തിയിട്ടപ്പോഴാണ് എതിരെ വന്ന ബൈക്ക് ഇടിച്ചു കയറി അപകടമുണ്ടായത്.
അബദ്ധത്തിലുണ്ടായ അപകടമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അടുത്തിടെ, മണി സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കാർ ഇടിച്ചു കയറിയിരുന്നു. മന്ത്രിയായിരിക്കെ അദ്ദേഹം സഞ്ചരിച്ച കാറിന്റെ ചക്രത്തിന്റെ നട്ടുകൾ ഊരിപ്പോയ സംഭവമുണ്ടായിട്ടുണ്ട്.അന്ന്, പോലീസ് കേസെടുത്തെങ്കിലും തെളിവില്ലാത്തതിനാൽ തുടരന്വേഷണം ഉണ്ടായില്ല. അപായപ്പെടുത്തുമെന്ന ഭീഷണി മുഴക്കി ഒന്നിലധികം ഭീഷണിക്കത്തുകൾ ഈയിടെ എം.എം മണിയ്‌ക്ക് ലഭിച്ചിരുന്നു.
Previous Post Next Post