സ്നേഹവീട് ജില്ലാ സമ്മേളനം നടന്നു
കോട്ടയം. ദേശീയ കലാസാഹിത്യസമിതി സ്നേഹ വീടിന്റെ ജില്ലാസമ്മേളനം സുവർണ്ണാ ഓഡിറ്റോറിയത്തിൽ മന്ത്രി. വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു. തോമസിനെ ആദരിച്ചു. അക്കാദമി അവാർഡ് ജേതാവ് ടി.ജി. വിജയകുമാർ, ഗണിത ശാസ്ത്ര ഗവേഷകൻ പി.ഒ.ചാക്കോ, മുടിയേറ്റ് കലാകാരി ഡോ. ബിന്ദു പാഴൂർ. സാഹിത്യകാരൻ പി. പി.നാരായണൻ  എന്നിവർക്ക് ഉപഹാരം നൽകി.
      വ്യത്യസ്ത മേഖലകളിൽ മികവു പുലർത്തിയ പുന്നത്തുറ മോഹനൻ നായർ, പ്രൊഫ. നെടുംകുന്നം രഘു ദേവ്, ടി.എ. മണി, ശ്രീകുമാർ, ആശാ ഗോകുൽ എന്നിവർക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്കാരം നൽകി.
     ഡോ. ആശാലത ,ബിജു, ഷീജാ മനോജ്, ദിവ്യ എം സോന, റഷീദ. രാജീവ് എസ് കെ. ജോർജ്ജുകുട്ടി താവളം. ഉഷാദേവി നാരായണൻ   ബാലഗോപാൽ, എന്നിവരെ ഫാ.ഗീവർഗീസ്‌ബ്ലാഹേത്ത് ആദരിച്ചു. ദേശീയ ജന.സെക്രട്ടറി കെ.കെ. തേവൻ, ജിജി റോയ്, റാഷിദ, വർഗീസ് തച്ചിലകത്ത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ. നടന്നു
Previous Post Next Post