കോട്ടയത്ത്‌ ഉരുൾപൊട്ടൽ,വീട് തകര്‍ന്നു. ആളപായമില്ല


ഭരണങ്ങാനം കടനാട് പഞ്ചായത്ത് അതിര്‍ത്തിയായ കയ്യൂര്‍ നാടുകാണിയില്‍ ഇന്നലെ രാത്രിയിലെ കനത്തമഴയില്‍ ഉരുള്‍പൊട്ടലുണ്ടായി.
സംഭവത്തില്‍ വീട് തകര്‍ന്നു. അപകട സമയത്ത് വീട്ടില്‍ ആറ് പേരുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല. അതേസമയം, വീടിൻ്റെ അടുക്കളയടക്കം തകര്‍ന്നിട്ടുണ്ട്.
Previous Post Next Post