ഖത്തറിൽ പോക്കറ്റടി സംഘം അറസ്റ്റിലായി

 


ദോഹ. ഖത്തറിൽ പോക്കറ്റടി സംഘം അറസ്റ്റിലായി. അഞ്ചംഗ ഏഷ്യന്‍ സംഘത്തെ ഖത്തര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ആണ് പിടികൂടിയത്. ജനങ്ങളെ കബളിപ്പിച്ച് പണവും സാധനങ്ങളും കവരുന്ന സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടാനായത്. ഇവരിൽ നിന്ന് മോഷ്ടിച്ച തൊണ്ടി സാധനങ്ങൾ കണ്ടെടുത്തു. തുടർ നിയമ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Previous Post Next Post