കോട്ടയം : രേഖകളില്ലാതെ കടത്തിയ 721.71 ഗ്രാം തങ്കക്കട്ടികള്‍ ജി.എസ്.ടി. ഇന്റലിജിന്‍സ് വിഭാഗം പിടികൂടി. വിപണിയില്‍ 37 ലക്ഷം രൂപ വിലമതിക്കുന്ന 24 ക്യാരറ്റ് തങ്കക്കട്ടികളാണ് കോട്ടയം ടൗണില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ജോ.കമ്മിഷണര്‍(ഇന്റലിജന്‍സ്) കിരണ്‍ ലാലിന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ വി. അജിത്തിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാന ടാക്സ് ഓഫീസര്‍ ജെ. ഉദയകുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ടി.ഒമാരായ ഗണേഷ് ആര്, നാരായണന് നമ്പൂതിരി, പ്രമോദ്, രാജേഷ്, സുപ്രിയ, രേണു, അനുമോള്‍, സജീവ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് തങ്കക്കട്ടികള്‍ പിടികൂടിയത്.
കോട്ടയത്ത് രേഖകളില്ലാതെ കടത്തിയ 721.71 ഗ്രാം തങ്കക്കട്ടികള്‍ ജി.എസ്.ടി. ഇന്റലിജന്‍സ് വിഭാഗം പിടികൂടി
ജോവാൻ മധുമല
0