മഹിളാ കോൺഗ്രസ് യോഗം അലങ്കോലമാക്കി; ചെർപ്പുളശ്ശേരിയിൽ സിപിഎം-കോൺഗ്രസ് സംഘർഷം


പാലക്കാട്: ചെർപ്പുളശ്ശേരിയിൽ മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച യോഗം അലങ്കോലപ്പെടുത്തിയതിനെ തുടർന്ന് സംഘർഷം. യോഗത്തിലേക്ക് സിപിഎം പ്രവത്തകർ ഇരച്ചു കയറുകയായിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലേക്കാണ് പ്രവർത്തകർ ഇരച്ചു കയറുകയായിരുന്നു. തുടർന്ന് പോലീസ് ലാത്തിവീശി. പരിപാടിയ്ക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടർന്ന് മഹിളാ കോൺഗ്രസുകാരുടെ മൈക്ക് തട്ടിപ്പറിച്ചു വാങ്ങി. ശേഷം മഹിളകൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സ്ത്രീകളെ കയ്യേറ്റം ചെയ്തതെന്ന് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. പോലിസിൽ പരാതി നൽകി. നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇരു വിഭാഗങ്ങളും ചേരിതിരിഞ്ഞു നിന്നതോടെ നഗരം രണ്ടു മണിയ്ക്കൂറോളം സ്തംഭിച്ചു. കോൺഗ്രസ്, സിപിഐഎം ഓഫിസുകൾക്ക് പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്. 

Previous Post Next Post