✒️ ജോവാൻ മധുമല
കോട്ടയം : വ്യാജവാർത്തകൾ പ്രചരിപ്പിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരള പോലീസിൻ്റെ ലോഗോ സഹിതം ഏതോ വിരുതൻ സൃഷ്ടിച്ച പോസ്റ്റാണ് ഇപ്പോൾ സാമൂഹൃ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് . രക്ഷിതാക്കൾ ജാഗ്രത പാലിക്കുക എന്നതലക്കെട്ടോടെ തുടങ്ങുന്ന ഈ പോസ്റ്ററിൽ ബസ്സ് സ്റ്റാൻഡിൽ ലഹരി മാഫിയ ഉണ്ടെന്നും അവർ പെൺകുട്ടികളെ ലഹരിക്ക് അടിമയാക്കും ശ്രദ്ധിക്കണമെന്നുമാണ് ഉള്ളടക്കം പക്ഷെ പോലീസ് ഇത്തരത്തിൽ ഒരു പോസ്റ്റ് ഇറക്കിയിട്ടില്ല ഇക്കാര്യം പോലീസ് അവരുടെ ഔദ്യോദിക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
പോലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം ചുവടെ
📌'രക്ഷിതാക്കൾ ജാഗ്രത പാലിക്കുക' എന്ന രീതിയിൽ പല സ്കൂൾ ഗ്രൂപ്പികളിലും മറ്റു സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്ന പോസ്റ്റർ കേരള പോലീസിന്റെ ഔദ്യോഗിക അറിയിപ്പല്ല.
എന്നാൽ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ഞങ്ങൾ ഓർമ്മിപ്പിക്കുന്നു.
⏰ കുട്ടികൾ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, അവരുടെ സുഹൃത്തുക്കൾ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണെന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ..!
⏰ കുട്ടികൾ രാവിലെ കൃത്യമായി സ്കൂളിൽ എത്തുകയും സ്കൂൾ വിട്ട ശേഷം കൃത്യസമയത്ത് വീട്ടിൽ എത്തുന്നുണ്ട് എന്നീ കാര്യങ്ങൾ ഉറപ്പുവരുത്തുക.
⏰ അപരിചിതർ നൽകുന്ന മധുരപദാർത്ഥങ്ങളോ കൗതുകവസ്തുക്കളോ ആഹാരസാധനങ്ങളോ വാങ്ങാതിരിക്കാനുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകുക.
⏰ കുട്ടികളുടെ സാധാരണ പെരുമാറ്റത്തിൽനിന്നുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാലോ അതുമൂലം കുട്ടികളുടെ സ്വഭാവ വ്യത്യാസം നിയന്ത്രണാതീതമായാലോ പോലീസിന്റെ 'ചിരി' കൗൺസിലിംഗ് സെന്ററിന്റെ 9497900200 എന്ന നമ്പറിൽ ബന്ധപ്പെടാം.
⏰ കേരള പൊലീസിന്റെ അറിയിപ്പുകൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഔദ്യോഗിക വെബ്സൈറ്റും ശ്രദ്ധിക്കുക.
#keralapolice
പ്രാദേശികമായ നിരവധി വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ഇത് ഷെയർ ചെയ്യുകയും ചെയ്തതോടെ പോലീസ് ഇതിന് വിശദീകരണവും നൽകി , കേരളത്തിൽ നാടിൻ്റെ പേര് വച്ച് പതിനായിരക്കണക്കിന് വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ട് ഇവയൊന്നും സർക്കാരിൻ്റെയോ ,കേന്ദ്ര സർക്കാരിൻ്റെ വാർത്താവിനിമയ മന്ത്രാലയത്തിൻ്റെയോ , കേരളത്തിലെ സർക്കാർ അംഗീകൃത അസോസിയേഷനുകളുടെയോ കീഴിലല്ല പ്രവർത്തിക്കുന്നത് ഇത്തരം ന്യൂസ് ഗ്രൂപ്പുകൾ എവിടെ നിന്നെങ്കിലും വാർത്തകൾ ശേഖരിച്ച് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയാണ് പതിവ് അത്തരം ചില ഗ്രൂപ്പുകളിലെ വാർത്തകൾ കോവിഡ് കാലത്ത് വ്യാജവാർത്തകൾ ഇട്ടതിനെ തുടർന്ന് നിയമനടപടികൾക്ക് വിധേയമാവുകയും ചെയ്തിട്ടുണ്ട് അതുകൊണ്ട് വാർത്തകൾ ഷെയർ ചെയ്യുമ്പോൾ ശ്രദ്ധിക്കുക