പാമ്പാടിയിൽ കെട്ടിട നികുതി വർദ്ധനവ് നടപ്പിലാക്കരുത് .. പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം.


കോട്ടയം : പാമ്പാടിയിൽ കെട്ടിട നികുതി വർദ്ധനവ് നടപ്പിലാക്കരുത് എന്ന്പഞ്ചായത്തിൽ പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം.               സംസ്ഥാന സർക്കാർ അന്യായമായി വർദ്ധിപ്പിച്ച പെർമിറ്റ് അപേക്ഷാഫീസ്, പെർമിറ്റ് ഫീസ്, കെട്ടിട നികുതി എല്ലാ വർഷവും 5 % വർദ്ധിപ്പിക്കുവാനുള്ള തീരുമാനം, പുതിയ കെട്ടിടങ്ങളുടെ നികുതി വർദ്ധനവ്  എന്നിവ നടപ്പിൽ വരുത്തുവാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നും പാമ്പാടി ഗ്രാമപഞ്ചായത്തിൽ പുതിയ കെട്ടടങ്ങളുടെ നികുതി ചതുരശ്ര മീറ്ററിന് ഇപ്പോഴുള്ള 6 രൂപ എന്നത് വർദ്ധിപ്പിക്കരുത് എന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ജനപ്രതിനിധികൾ പഞ്ചായത്ത് കമ്മറ്റിയിൽ പ്രമേയം അവതരിപ്പിച്ചു.
Previous Post Next Post