ജോതിഷ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും കേരത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ ജ്യോതിഷ പംക്തി വർഷങ്ങളായി കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് വി സജീവ് ശാസ്താരം
ഫോൺ : 96563 77700
🔵അശ്വതി : മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. ആഡംബര വസ്തുക്കൾക്കായി യി പണം ചെലവിടും. കലാരംഗത്ത് ശോഭിക്കും.
🟡ഭരണി: വിദേശജോലികളിൽ പ്രശ്നങ്ങൾ ഉടലെടുക്കും ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവര്ത്തിക്കുന്നതിലൂടെ നഷ്ടങ്ങൾ ഒഴിവാകും. സന്താനങ്ങ ളില്ലാതെ വിഷമിക്കുന്നവര്ക്ക് ആശ്വാസം നല്കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളില് ഉത്തമബന്ധം ലഭിക്കും.
🟢കാർത്തിക : കടം നല്കിയ പണം തിരികെ ലഭിക്കും. . സര്ക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരി ൽനിന്നും ഗുണാനുഭവം. ഉദ്യോഗസ്ഥര്ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും, വ്യവഹാരങ്ങളിൽ തിരിച്ചടികൾ.
🟣രോഹിണി: മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം. ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യ ത്തിൽ ഉചിതമായ തീരുമാനമെടുക്കും. മംഗളകര്മ്മങ്ങളിൽ പങ്കെടുക്കും. പുതിയ വാഹനം വാങ്ങുവാൻ നടപടികൾ തുടങ്ങും , ദാമ്പത്യപരമായ അസ്വസ്ഥത ശമിക്കും, . ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കരുത് .
🟢മകയിരം: ബിസിനസ്സിൽ വിജയം. വിദ്യാര്ത്ഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം . കുടുംബത്തില് സമാധാനം ഉണ്ടാകും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനലാഭം . രോഗശമനം ഉണ്ടാകും. വിവാഹാ ലോചനകളിൽ തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടേണ്ടി വരും . മംഗള കർമ്മങ്ങളിൽ സംബന്ധിക്കും . അടുത്ത സുഹൃത്തുക്കൾക്ക് രോഗദുരിതം.
🟠തിരുവാതിര: അനാരോഗ്യത്തിൽ നിന്ന് മോചനം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും. .പ്രവർത്തന മികവിന് അംഗീകാരം ലഭിക്കും. വാസഗൃ ഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവർത്തിക്കും . ധനാഗമ മാർഗ്ഗങ്ങൾ പുഷ്ടിപ്പെടും ,അടുത്ത ബന്ധുക്കൾക്ക് രോഗാരിഷ്ടതകൾ .
🔴പുണർതം: വാഹനലാഭത്തിനു യോഗം. പ്രണയബന്ധങ്ങള്ക്ക് അംഗീകാരം. സ്വന്തം ബിസിനസില് അവിചാരിത നേട്ടം. മുമ്പ് കടം നല്കിയിരുന്നു പണം തിരികെ കിട്ടും. ഗൃഹനിർമ്മാണത്തിൽ പുരോഗതി. വാക്കുതര്ക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക, ദീർഘ ദൂര യാത്രകൾ വേണ്ടിവരും.
🔴പൂയം: മനസിൻറെ അസ്വസ്ഥത മാറി ശാന്തമാകും. ചികിത്സകളിൽ കഴിയുന്നവർക്കു ആശ്വാസം. സ്വകുടുംബത്തില്നിന്ന് മികച്ച പിന്തുണ ലഭിക്കും , പണമിടപാടുകളിൽ നേട്ടം. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അകല്ച്ച കുറയ്ക്കുവാന് സാധിക്കും. തൊഴിലന്വേഷണങ്ങളിൽ വിജയം, താല്ക്കാലിക ജോലികള് സ്ഥിരപ്പെടാന് സാധ്യത.
🟡ആയില്യം: വ്യവഹാരങ്ങളിൽ എതിരാളികൾക്ക് മേൽ വിജയം കൈവരിക്കും. മനസിനു സുഖം നല്കുന്ന വാർത്തകൾ കേള്ക്കും . . വാക്കുതർക്കങ്ങളിലേർപ്പെട്ട് സമയം പാഴാക്കാതെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധ സേവയെത്തുടർന്ന് രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തിൽ തീരുമാനമെടുക്കും .
🔵മകം: തിരികെക്കിട്ടാനുണ്ടായിരുന്ന ധനം ലഭിക്കും. പുതിയ ഇലക്ട്രോണിക് ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങും. ബന്ധുക്കള് നിമിത്തം നേട്ടം. പൊതുപ്രവർത്തകർക്ക് പ്രശസ്‌തി വർദ്ധന .ഏർപ്പെട്ടിരിക്കുന്ന തൊഴിലിൽ നേട്ടം. തൊഴിൽപരമായ സ്ഥാനക്കയറ്റം ഇഷ്ടസ്ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്ടിപ്പെടും.
🔵പൂരം: ഔദ്യോഗികരംഗത്ത് അംഗീകാരം നേടും, ആഡംബര വസ്തുക്കള്ക്കായി പണം ചെലവിടും. കുടുംബത്തിൽ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും ക്കും. ഊഹക്കച്ചവടത്തിൽ വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . രോഗശമനമുണ്ടാകും. വാഹനം മാറ്റിവാങ്ങുവാൻ തീരുമാനമെടുക്കും .
🟢ഉത്രം: പൊതുപ്രവർത്തന രംഗത്ത് വിജയം, വിദ്യാർഥികൾക്ക് പരീക്ഷകളില് ഉന്നതവിജയം. ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്ക്ക് ഉത്തമബന്ധം ലഭിക്കും. സുഹൃദ് സ മാഗമം ഉണ്ടാകും.കാലാവസ്ഥാ ജന്യരോഗങ്ങൾ പിടിപെടാം .
🟠അത്തം: സാമ്പത്തിക വിഷമതകൾ മറികടക്കും, ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ വിജയിക്കും , സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ അലസത വർദ്ധിക്കും .സാഹിത്യരംഗത്തു പ്രവര്ത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും.
🟠ചിത്തിര : തൊഴിൽ മേഖലയിൽ അഭിവൃദ്ധി, ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവര്ത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും . കടം നൽകിയ പണം തിരികെ ലഭിക്കും.
🔴ചോതി : അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിർമ്മാണം പൂർത്തീകരിക്കും . വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്താൻ സാധിക്കും, സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പല കാര്യങ്ങളും അനായാസം സാധിക്കും, അകന്നു കഴിഞ്ഞിരുന്ന കുടുംബ ബന്ധങ്ങൾ അടുക്കും. മനസ്സിൽ സന്തോഷ വർദ്ധന .
🟡വിശാഖം: ഭക്ഷണസുഖം ഉണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. കുടുംബത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. തീര്ത്ഥയാത്രകൾ നടത്തും. ഭൂമി വാങ്ങുന്നതിന് അഡ്വാൻസ് നൽകും, ഉദ്യോഗാർത്ഥികൾക്കു ജോലി ലഭിക്കും. താല്ക്കാലിക ജോലികള് സ്ഥിരപ്പെടും. വ്യാപാര വിജയം. ആഭരങ്ങൾ വാങ്ങുവാൻ യോഗം .
🟣അനിഴം: സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. പ്രണയസാഫല്യമുണ്ടാകും , മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്തുക്കൾ , വിലപിടിപ്പുള്ള എന്നിവ വസ്തുക്കൾ എന്നിവ ഉപഹാരമായി ,വാഹനത്തിന് അറ്റകുറ്റപ്പണികൾ .
🟢തൃക്കേട്ട : പ്രവർത്തന രംഗത്ത് ഉയർച്ച അനുഭവപ്പെടും. സുഹൃദ്ബന്ധങ്ങൾ വഴി നേട്ടം കുടുംബസുഖം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസില് നേട്ടങ്ങൾ കൈവരിക്കും. പണമിടപാടുകളിൾ ശ്രദ്ധിക്കുക , പൊതുവെ വിശ്രമം കുറഞ്ഞിരിക്കും .
🔵മൂലം: ഔദ്യോഗികരംഗത്ത് ഉദ്ദേശിച്ച നേട്ടങ്ങൾ ഉണ്ടാവില്ല. ഒന്നിലധികം തവണ ദീർഘദൂര യാത്രകൾ വേണ്ടിവരും, ബന്ധുജനങ്ങൾ മുഖേന ബുദ്ധിമുട്ടുകള്. കുടുംബത്തില് അസ്വസ്ഥതകൾ . ഉദരസംബന്ധമായ വൈഷമ്യങ്ങള് നിരന്തരം അലട്ടും.സന്താനങ്ങൾ മൂലം മനോ വിഷമം.
🟠പൂരാടം : വിദേശത്തുപോകാൻ ശ്രമിക്കുന്നവർക്ക് അതു സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആലോചനയില്ലാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലത്താൽ വിഷമിക്കും . സ്വപ്രയത്നത്താൽ തടസങ്ങൾ തരണം ചെയ്യും. ബന്ധുഗുണം അനുഭവിക്കും ,ഗൃഹനിര്മാണത്തില് പുരോഗതി. സ്വഗൃഹത്തില് നിന്നു വിട്ടുനില്ക്കേണ്ടിവരും.
🟣ഉത്രാടം: മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും ലഭിക്കും ആത്മീയ ഗുരുക്കളുടെ സാന്നിദ്ധ്യം മനസ്സിന് ബലം നൽകും . . ജോലിയിൽ താല്പര്യം വർധിക്കും . ശത്രുക്കൾക്കു മേൽ വിജയം. സാമ്പത്തിക വിഷമതകൾ മറികടക്കും, വിവാഹമോചനക്കേസുകള് നടത്തുന്നവര്ക്ക് ഒത്തുതീര്പ്പിനുള്ള അവസരം. ബന്ധുഗുണം വർദ്ധിക്കും .
🟠തിരുവോണം : പരീക്ഷകളിൽ ഉന്നത വിജയം. പണമിടപാടുകളിൽ കൃത്യത പുലര്ത്തും. പ്രണയബന്ധങ്ങൾ അംഗീകാരം ലഭിക്കും, വിദ്യാഭ്യാസ ആവശ്യങ്ങള്ക്കായി പണം ചെലവിടും. രോഗശമനം ഉണ്ടാകും. രോഗാവസ്ഥയില് കഴിയുന്നവര്ക്ക് ആശ്വാസം. ഭക്ഷണസുഖം വർദ്ധിക്കും . മാനസിക അ സ്വസ്ഥതകൾ ശമിക്കും. ഉദരവ്യാധികളിൽനിന്നു മോചനം.
🔵അവിട്ടം : സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള് നടത്തും.
തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ആനുകൂല്യങ്ങള് ലഭിക്കാം. സാമ്പത്തിക ബാദ്ധ്യതകൾ ഒരു പരിധിവരെ കുറയ്ക്കാന് സാധിക്കും. ഇരുചക്രവാഹന ത്തിന് അറ്റകുറ്റപ്പണികൾ . വാത ജന്യ രോഗങ്ങൾ മൂലം വിഷമിക്കും.
🟢ചതയം : . പലതരത്തില് നിലനിന്നിരുന്ന വൈഷമ്യങ്ങൾക്ക് അയവുണ്ടാകും. വിവാഹാദി തീരുമാനങ്ങൾ കൈക്കൊള്ളും. ബന്ധുജനസന്ദര്ശനം. ഭൂമി വിൽപ്പന വഴി നേട്ടം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. പ്രധാന കാര്യങ്ങൾക്കുള്ള തീരുമാനം കൈക്കൊള്ളും. സാമ്പത്തിക വിഷമതകൾ നേരിടും.
🟡പൂരുരുട്ടാതി : സ്വന്തം ബിസിനസില് മികച്ച നേട്ടം. അനാവശ്യ ഭീതികളിൽനിന്നു മോചനം. വാഹനയാത്രകള് കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച , സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾവഴി നേട്ടം , ഗൃഹോപകരണങ്ങള് മാറ്റി വാങ്ങുവാൻ സാധിക്കും .
🔴ഉത്രട്ടാതി : കർമ്മ രംഗം പുഷ്ടിപ്പെടും. ബിസിനസ്സിൽ മികച്ച വിജയം നേടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും. സാമ്പത്തിക വിഷമതകൾ മറികടക്കും, പുണ്യസ്ഥല സന്ദർശനം നടത്തും. കലാരംഗത്ത് മികവു പുലർത്തും . ആരോഗ്യ വിഷമതകൾ ശമിക്കും.
🟣രേവതി : മനസുഖം വർദ്ധിക്കും . നിക്ഷേപങ്ങളിൽ നിന്ന് ധനലാഭം. ഭവനം മോടിപിടിപ്പിക്കും. ദീര്ഘദൂരയാത്രകൾ നടത്തേണ്ടിവരും. വാഹനം വാങ്ങുവാനുള്ള തീരുമാനമെടുക്കും, . ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും.