ന്യൂഡല്‍ഹി: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യോഗം നാളെ നടക്കും. യുപിഎസ് സി ചെയര്‍ മാന്‍, കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി, ഇന്റലിജന്‍ സ് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍, ചീഫ് സെക്രട്ടറി, ഇപ്പോഴത്തെ ഡിജിപി എന്നിവരട ങ്ങുന്ന സമിതിയാണ് പുതിയ പാനല്‍ തയ്യാറാക്കുക.
നിലവിലെ ഡിജിപി അനില്‍കാന്ത് ഈ മാസം 30 വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ പൊലീസ് മേധാവിയെ കണ്ടെത്തുന്നത്. ഡിജിപിമാരായ നിതിന്‍ അഗര്‍വാള്‍, കെ പത്മ കുമാര്‍, ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ഹരിനാഥ് മിശ്ര, സഞ്ജീവ് കുമാര്‍ പട്ജോഷി തുടങ്ങിയ വരാണ് പരിഗണനയി ലുള്ളത്.
നിതിന്‍ അഗര്‍വാള്‍ കഴിഞ്ഞദിവസമാണ് ബിഎസ്എഫ് ഡയറ ക്ടര്‍ ജനറലായി ചുമതലയേറ്റത്. അതിനാല്‍ സംസ്ഥാ നത്തേക്ക് മടങ്ങി വന്നേക്കില്ല. പട്ടികയില്‍ നാലാമതുള്ള ഹരിനാഥ് മിശ്രയും കേന്ദ്ര ഡെപ്യൂ ട്ടേഷനിലാണ്. നിലവില്‍ ജയില്‍ മേധാവി കെ പത്മകുമാര്‍, ഫയര്‍ ഫോഴ്‌സ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരി ലൊരാള്‍ക്ക് പൊലീസ് മേധാവി സ്ഥാനത്തേക്ക് നറുക്കു വീഴാനാണ് സാധ്യത. ഇരുവർക്കും രണ്ടു വര്‍ഷം കാലാവധിയുണ്ട്.