ന്യൂഡൽഹി : എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സൂറത്ത് കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തതിന് ശേഷം ആദ്യമായി രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നു.
ആഗസ്റ്റ് 11, 12 തിയതികളിലാണ് രാഹുൽ തന്റെ മണ്ഡലമായ വയനാട് സന്ദർശിക്കുന്നത്. ശിക്ഷാ വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തതിനെ തുടർന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയുടെ അംഗത്വം പുനഃസ്ഥാപിക്കുകയുണ്ടായി.
രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്ന കാര്യം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാ ൽ ആണ് അറിയിച്ചത്.
തങ്ങളുടെ ശബ്ദം പാർലമെന്റിൽ തിരിച്ചെത്തിയതിൽ വയനാട്ടിലെ ജനങ്ങൾ ആഹ്ലാദത്തിലാണെന്നും രാഹുൽ ഗാന്ധി അവർക്ക് ഒരു എം.പി മാത്രമല്ല, സ്വന്തം കുടുംബാംഗത്തെപ്പോലെ ആണെന്നും കെ.സി വേണുഗോപാൽ ട്വീറ്റ് ചെയ്തു