വഴിയിൽ വെച്ച് അപമാനിച്ചതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി ; യുവാവിന് 18 വർഷം കഠിനതടവ്


 

 കൊച്ചി : യുവാവ് വഴിയിൽ വെച്ച് അപമാനിച്ചതിൽ മനംനൊന്ത് കൊച്ചി യിൽ പ്രായപൂർത്തി യാകാത്ത പെൺകുട്ടി ജീവനൊടുക്കിയ കേസിൽ, ആത്മഹത്യ പ്രേരണയിൽ പ്രതിയായ യുവാവിന് 10 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി.

മറ്റ് മൂന്ന് വകുപ്പുകളിൽ 8 വർഷവും തടവും പ്രതി അനുഭവിക്കണ മെന്നും, 1,20,000 പിഴയൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കങ്ങരപ്പടി സ്വദേശി സിബിയെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. 

2020 മാർച്ചിലാണ് പെൺകുട്ടി തീകൊ ളുത്തി ജീവനൊടു ക്കിയത്. യുവാവ് വഴിയിൽ വെച്ച് അപമാനിച്ചതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. പ്രതി ഒരു ദയയും അർഹിക്കുന്നി ല്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.


Previous Post Next Post