സന്ദീപ് എം .സോമൻ
സിംഗപ്പൂർ ഃ ശ്രീനാരായണ മിഷനിൽ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം 2023 സെപ്റ്റംബർ 2, 3 തീയതികളിൽ നടത്തുന്നു.
ഇ വർഷം ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം ഖത്തീബ് എംആർടിക്ക് (Khatib MRT) എതിർവശമുള്ള ഖത്തീബിലെ മൾട്ടി പർപ്പസ് കോർട്ടിൽ (MPC@Khatib) ആണ് നടത്തപ്പെടുന്നത്
മുൻ വർഷങ്ങളിലെ പോലെ വിവിധകലാപരിപാടികൾ ഗുരു ജയന്തി സദ്യ എന്നിവ ഉണ്ട്.
രണ്ട് ദിവസങ്ങളിലും ഈ പരിപാടിയിലേക്ക് എല്ലാ ജനങ്ങളെയും ഞങ്ങൾ സ്വാദരം ക്ഷണിച്ചുകൊള്ളുന്നു .
എല്ലാവരെയും സിങ്കപ്പൂർ ശ്രീ നാരായണ മിഷൻ സ്വാഗതം ചെയ്യുന്നതോടൊപ്പം നിങ്ങളുടെ എല്ലാ അകമഴിഞ്ഞ സംഭാവനകൾ ഈ പരിപാടികളുടെ വിജയത്തിന് നല്കാവുന്നതാണ്. സംഭാവന നൽകുവാൻ കൗണ്ടറുമായൊ അല്ലെങ്കിൽ ശ്രീമതി സരോജം @94299501 ആയൊ ബന്ധപ്പെടുക. എല്ലാവരും സഹകരിച്ചു പരിപാടികൾ വിജയിപ്പിക്കുക.
നിങ്ങൾക്ക് Paynow മുഖേന ഗുരുജയത്തി അക്കൗണ്ടിലേക്കു സംഭാവന നൽകാവുന്നതാണ് . UEN നമ്പർ S48SS0016D005
കൂപ്പണുകൾ വഴിയാണ് സദ്യ. സദ്യയ്ക്ക് അംഗങ്ങൾ ഹാജർ രേഖപ്പെടുത്തണം. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ശ്രീമതി സരോജവുമായി ബന്ധപ്പെടാം.
ദയവായി ശ്രദ്ധിക്കുക: പൊതുജനങ്ങൾക്കായി, ഉച്ചയ്ക്ക് 2 മണിക്ക് ശേഷം സൗജന്യ ഉച്ചഭക്ഷണ കൂപ്പണുകൾ നൽകും. മിഷൻ അംഗങ്ങൾ, ദാതാക്കൾ, കമ്മ്യൂണിറ്റി പങ്കാളികൾ തുടങ്ങിയവർക്കു മുൻഗണനാ ക്രമത്തിൽ നേരത്തെയുള്ള സ്ലോട്ടുകൾ റിസേർവ് ചെയ്യുന്നതാണ്.