വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം


 കൽപ്പറ്റ : വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ചു. തലപ്പുഴ കണ്ണോത്ത് മലയിൽ നിയന്ത്രണം വിട്ട ജീപ്പാണ് കൊക്കയിലേക്ക് മറിഞ്ഞത്. 5 പേരുടെ നില ഗുരുതരമാണ് ജീപ്പിൽ 12 പേർ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. 

കമ്പമല തേയില തോട്ടത്തിലെ ജോലി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെല്ലാം സ്ത്രീകളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പരിക്കേറ്റവരെ വയനാട് മെഡി: കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് അപകടം സംഭവിച്ചത്.

أحدث أقدم