കോഴിക്കോട് : യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ മിനി സ്റ്റേഡിയത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടാനു ള്ള തീരുമാനത്തെ സിപിഎമ്മിനൊപ്പം എതിര്‍ത്ത് മുസ്ലീം ലീഗും.
കോഴിക്കോട് കാരശ്ശേരി പഞ്ചായത്ത് ഭരണ സമിതി കൊണ്ടുവന്ന അജണ്ടയാണ് ലീഗ് അംഗങ്ങളുടെ കൂടി എതിര്‍പ്പിനെ തുടര്‍ന്ന് തള്ളിയത്. മുസ്ലീം ലീഗ് നിലപാടിനെതിരെ യുഡിഎഫ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കാനാണ് കോണ്‍ ഗ്രസ് തീരുമാനം.
കാരശ്ശേരി പഞ്ചായ ത്തിലെ മലാംകുന്ന് മിനി സ്റ്റേഡിയത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിടാ നുള്ള അജണ്ട ഇന്നലെ നടന്ന ഭരണസമിതി യോഗത്തിലാണ് അവതരിപ്പിച്ചത്.
പവലിയന് ലീഗ് നേതാവ് സി മോയിന്‍കുട്ടിയുടെ പേരിടാനുമായിരുന്നു തീരുമാനം.
എന്നാല്‍ കോണ്‍ഗ്രസി നെ അമ്പരപ്പിച്ച് മുസ്ലീം ലീഗിന്‍റെ രണ്ട് അംഗങ്ങ ളും ഇടത് അംഗങ്ങള്‍ ക്കൊപ്പം അജണ്ടയെ എതിര്‍ത്തു. തുടര്‍ന്ന് വോട്ടിനിട്ടപ്പോള്‍ ഏഴ് സിപിഎം അംഗങ്ങള്‍ ക്കൊപ്പം രണ്ട് ലീഗ് അംഗങ്ങളും അജണ്ട യെ എതിര്‍ത്ത് കൈയുയര്‍ത്തി.
കോണ്‍ഗ്രസിലെ ഏഴ് അംഗങ്ങളും ഒരു വെല്‍ഫെയര്‍ പാര്‍ട്ടി അംഗവും അജണ്ട നടപ്പാക്കണമെന്ന് ഉറച്ചു നിന്നു. സിപിഎമ്മിനൊ പ്പം ലീഗ് കൂടി ചേര്‍ന്ന തോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട് അജണ്ട തള്ളി.