സംവിധായകൻ സിദ്ധിഖിന് വിട



കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചലച്ചിത്ര സംവിധായകൻ സിദ്ധിഖ് അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് കഴിഞ്ഞദിവസം അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത് അതേ സമയം ഇന്ന് ഉച്ചയോട് കൂടി സിദ്ധിക്കിന് മരണം സംഭവിച്ചു എന്ന രീതിയിൽ വ്യാജ പ്രചരണവും നടന്നിരുന്നു 
Previous Post Next Post