അച്ഛനും മകനും ദേശീയ ചലച്ചിത്ര പുരസ്‌കാരം; കീരവാണി കുടുംബത്തിന് ഇരട്ടിമധുരം



 ന്യൂഡല്‍ഹി : 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ അച്ഛനും മകനും അഭിമാനകരമായ നേട്ടം. 

മികച്ച പശ്ചാത്തല സംഗീതത്തിന് കീരവാണിയും ഗായകനുള്ള പുരസ്‌കാരം കാലഭൈരവയും നേടി. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലൂടെ യാണ് പുരസ്‌കാരം.

 കൊമരം ഭീമുഡോ എന്ന ഗാനമാണ് കാലഭൈരവയെ നേട്ടത്തിന് അര്‍ഹ നാക്കിയത്. ആര്‍ആര്‍ആറിലെ നാട്ടുനാട്ടു എന്ന ഗാനത്തിന് കീരവാണി യ്ക്ക് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുള്ള ഓസ്‌കര്‍ പുരസ്‌കാ രം ലഭിച്ചിരുന്നു.

أحدث أقدم