കോട്ടയം : പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാ രന്‍ നായരുമായി ജെയ്ക് ചര്‍ച്ച നടത്തി. മന്ത്രി വി എന്‍ വാസവ നും ജെയ്കിനൊപ്പം ഉണ്ടായിരുന്നു.
രാവിലെ ഒമ്പതുമണി യോടെയായിരുന്നു ജെയ്കിന്റെ പെരുന്ന സന്ദര്‍ശനം. ജി സുകുമാരന്‍നായരെ കണ്ട് ജെയ്ക് സി തോമസ് പിന്തുണ അഭ്യര്‍ത്ഥിച്ചു.
മിത്ത് വിവാദത്തില്‍ എന്‍എസ്എസും സിപിഎമ്മും തമ്മില്‍ നേര്‍ക്കുനേര്‍ കൊമ്പു കോര്‍ക്കലും, ഇതേ ച്ചൊല്ലിയുള്ള വിവാദങ്ങളും അടുത്തിടെയാണ് നടന്നത്. മിത്ത് വിവാദ ത്തില്‍ എന്‍എസ്എസ് നടത്തിയ നാമജപ ഘോഷയാത്രയില്‍ പൊലീസ് കേസെടുക്കു കയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പു കാര്യങ്ങൾ മാത്രമാണ് ചർച്ച ചെയ്തതെന്ന് പിന്നീട് സുകുമാരൻ നായർ പറഞ്ഞു.
ഇന്നലെ രാത്രി ജെയ്ക് സി തോമസ് എസ്എന്‍ ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചിരുന്നു.