യുവാവിന് വെട്ടേറ്റു.ബൈക്കിലെത്തിയ കണ്ടാലറിയാവുന്ന നാലുപേരാണ് അക്രമണം നടത്തിയത്


കുന്നംകുളം ചാട്ടുകുളത്ത് യുവാവിന് വെട്ടേറ്റു. ചിറ്റഞ്ഞൂർ സ്വദേശി മുളക്കൽ വീട്ടിൽ നിഖിലി (28 )നാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ കണ്ടാലറിയാവുന്ന നാലുപേരാണ് അക്രമണം നടത്തിയതെന്ന് നിഖിൽ പറഞ്ഞു. അക്രമത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post