നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ വീണ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി




 തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിൽ വീണ് വിദ്യാർത്ഥികൾ മരിച്ചു. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിൻ സജി, പാമ്പാടും പാറ കുരിശുമല സ്വദേശി അനില രവീന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇരുവരേയും വെള്ളച്ചാ ട്ടത്തിൽ വീണ് കാണാതായത്. 

ഇന്നലെ രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടു വിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാത്രി 11 മണിയോടെയാണ് ഒരു മൃതദേഹം കണ്ടെത്തി. പിന്നീട് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തിയത്. 

ഇരുവരും കാൽവഴുതി വെള്ളച്ചാട്ടത്തിൽ വീണതാകാമെന്നു സംശയിക്കുന്നു. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇന്ന് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Previous Post Next Post