ഇനി വാട്‌സ്ആപ്പില്‍ എഐ സ്റ്റിക്കറുകളും, എളുപ്പം ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചർ



 ന്യൂഡല്‍ഹി : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്റ്റിക്കറുകള്‍ നിര്‍മ്മിച്ച് പങ്കുവെയ്ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. 

 ഉടന്‍ തന്നെ പുതിയ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനപ്പെടു ത്താന്‍ കഴിയും.

 സ്റ്റിക്കര്‍ ടാബിലെ കീബോര്‍ഡ് ഓപ്പണ്‍ ചെയ്ത് ക്രിയേറ്റ് ബട്ടണ്‍ അമര്‍ത്തുന്ന തോടെ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും.

മുന്‍കൂട്ടി നല്‍കിയിരിക്കുന്ന വിവരണത്തിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിച്ച എഐ സ്റ്റിക്കറുകളിലേക്കാണ് ഉപയോക്താവിനെ തുടര്‍ന്ന് കൂട്ടിക്കൊണ്ടു പോകുക. തുടര്‍ന്ന് ആവശ്യമായ സ്റ്റിക്കര്‍ തെരഞ്ഞെടുത്ത് പങ്കുവെയ്ക്കാന്‍ കഴിയുന്ന നിലയിലാണ് ഫീച്ചര്‍. 

സ്റ്റിക്കറുകളുടെ മേല്‍ ഉപയോക്താവിന് പൂര്‍ണ നിയന്ത്രണം ഉണ്ടായിരിക്കും. ഉചിതമല്ലെന്ന് തോന്നിയാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഈ ഫീച്ചര്‍ ഓപ്ഷണലാണ്.


Previous Post Next Post