മൊബൈല്‍ ഫോണിന് റേഞ്ചില്ലാത്തതില്‍ പ്രതിഷേധിച്ച് മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹ്യാ ഭീഷണിയുമായി യുവാവ്.


ചെറുതോണി: മൊബൈല്‍ ഫോണിന് റേഞ്ചില്ലാത്തതില്‍ പ്രതിഷേധിച്ച് മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹ്യാ ഭീഷണിയുമായി യുവാവ്. മൈലപ്പുഴ ആറ്റുപുറത്ത് ജെറിനാ(29)ണ് 100 അടി ഉയരമുള്ള ബി.എസ്.എന്‍.എല്‍. ടവറിന് മുകളില്‍ കയറി താഴേക്ക് ചാടുമെന്ന് പറയുകയായിരുന്നു. വിവരമറിഞ്ഞ്  കഞ്ഞിക്കുഴി പോലീസ് സ്ഥലത്തെത്തി. ഇതിനിടെ റേഞ്ച് കിട്ടിയതോടെ യുവാവ് താഴെയിറങ്ങി. നാലു ദിവസമായി ഇവിടെ റേഞ്ചില്ലായിരുന്നു.
أحدث أقدم