ലോറിയിൽ നിന്നും മരത്തടി ഉരുണ്ട് ദേഹത്ത് വീണ് 53കാരന് ദാരുണാന്ത്യം.,ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്.കായംകുളം: ലോറിയിൽ നിന്നും മരത്തടി ഉരുണ്ട് ദേഹത്ത് വീണ് 53കാരന് ദാരുണാന്ത്യം. കാഞ്ഞിരശ്ശേരി എരുമേലി നോർത്ത് ജോസഫ് തോമസ് (53) ആണ് മരിച്ചത്. പുളിമുക്കിലെ തടിമില്ലിൽ ലോറിയിൽ നിന്നും തടിയിറക്കുമ്പോഴാണ് അപകടം. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. ലോറിയില്‍ നിന്ന് തടിയിറക്കവേ അബദ്ധവശാല്‍ തടി ദേഹത്ത് വീഴുകയായിരുന്നു. അഗ്നിരക്ഷാസേന തടി ഉയർത്തിയാണ് ആളെ പുറത്തെടുത്തത്. ജോസഫ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post