മലപ്പുറം: മണ്ഡലം പ്രസിഡന്റ് നിയമനത്തെ ചൊല്ലി മലപ്പുറം കോൺഗ്രസിൽ പൊട്ടിത്തെറി. ഡി സി സി പ്രസിഡന്റ് വി എസ് ജോയിക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തി. കെ സി വേണുഗോപാലിനും വി എസ് ജോയിക്കുമെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിൽ എ ഗ്രൂപ്പിനെ തീർത്തും അവഗണിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്. പരാതി പരിഹരിക്കപ്പെടാത്തത്തിൽ പ്രതിഷേധിച്ച് പുനഃസംഘടനാ ഉപസമതിയിൽ നിന്നും ആര്യാടൻ ഷൗക്കത്ത് രാജിവച്ചു. മലപ്പുറത്ത് ആര്യാടൻ മുഹമ്മദ്ഫൗണ്ടേഷന്റെ പേരിൽ സംഘടിപ്പിച്ച പരിപാടിക്ക് ശേഷമാണ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായത്.
കോൺഗ്രസിൽ പൊട്ടിത്തെറി.. വേണുഗോപാലിനും ജോയ്ക്കുമെതിരെ മുദ്രാവാക്യം… ആര്യാടൻ ഷൗക്കത്ത് രാജിവച്ചു….
ജോവാൻ മധുമല
0