കോഴിക്കോട്: അരയിടത്ത് പാലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ചു. പേരാമ്പ്ര സ്വദേശി ബാബുരാജിന്‍റെ കാറാണ് കത്തിയത്. കാറിന് തീപിടിച്ചെങ്കിലും ആളപായമില്ല. ബാബുരാജും ഭാര്യയും കാര്‍ നിര്‍ത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോഴാണ് കാറിന് തീപിടിച്ചത്. റോഡരികിൽ നിർത്തിയ വാഹനം തീ പിടിച്ചതോടെ തനിയെ റോഡിലേക്ക് നീങ്ങി പാലത്തിന്‍റെ അപ്രോച്ച് റോഡ് ഭിത്തിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. തൊട്ടടുത്ത മാളിലെ ജീവനക്കാരും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. കാറിന്റെ മുൻ ഭാഗമാണ് കത്തിയത്. തീപിടിത്തത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.
നിർത്തിയിട്ട കാറിന് തീ പിടിച്ചു…തീപിടിച്ചശേഷം കാര്‍ റോഡിലേക്ക് തനിയെ ഉരുണ്ട് നീങ്ങി ..
Jowan Madhumala
0
Tags
Top Stories