അമ്പലപ്പുഴ: ആലപ്പുഴ കെ.എസ്.ആർ.റ്റി.സി ബസ്സ് സ്റ്റാന്റിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയ ആളെ തടയുവാൻ ശ്രമിച്ച ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിയുടെ വലത് കൈവിരൽ കടിച്ചു മുറിച്ചതിന് രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതിയായ കന്യാകുമാരി സ്വദേശി കനകരാജ്ൻറെ മകൻ വിജു (38)നെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ മാരായ ചന്ദ്രബാബു,സാലിമോൻ സി.പി.ഒ അനുരാഗ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പൊലീസ് ഉദ്ദ്യോഗസ്ഥന്റെ വിരൽ കടിച്ച മുറിച്ച പ്രതി പിടിയിൽ
ജോവാൻ മധുമല
0