കുവെെറ്റ് സിറ്റി: പു തുവർഷത്തോടനുബന്ധിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ തീരുമാനം എത്തയിരിക്കുന്നത്. ഡിസംബർ 31, ജനുവരി ഒന്ന് ദിവസങ്ങളിലാണ് അവധി. പ്രത്യേക തൊഴിൽ സ്വഭാവമുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് ഈ രണ്ട് ദിവസം പ്രവർത്തിക്കാം. അവരുടെ അവധിയിലെ കാര്യങ്ങൾ മാനേജ്‌മെന്റ് ആയിരിക്കും നിർണയിക്കുന്നത്.ഡിസംബർ 31 ഞായറും ജനുവരി ഒന്ന് തിങ്കളുമാണ്. വെള്ളി, ശനി അവധികളടക്കം ജീവനക്കാർക്ക് നാലുദിവസം തുടർച്ചയായ അവധിയാണ് ലഭിക്കുക. പ്രത്യേക പരിഗണയുള്ള ഓഫീസുകളിലെ ജീവനക്കാർക്ക് മാനേജ്മെന്റുമായി സംസാരിച്ച് ആവശ്യത്തിന് അവധി കാര്യത്തിൽ തീരുമാനം എടുക്കാം. മറ്റു രാജ്യങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് മുൻകൂട്ടി അവധി നൽകിയത് ഉപകാരപ്പെടും.