‘മനസ്സിൽ കള്ളമില്ലാത്ത കുഞ്ഞുങ്ങളെയാണ് കാണാനായത്; സ്കൂൾ വിട്ടതിന് ശേഷവും കുട്ടികൾ കാത്തിരിക്കുന്നു’; മുഖ്യമന്ത്രി

 


നവകേരള സദസിൽ കാണുന്നത് അപൂർവ ജനസഞ്ചയം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ് ബഹിഷ്കരിക്കാൻ ചിലർ ആഹ്വാനം ചെയ്തു എന്നാൽ അത് ആരും മുഖവിലക്കെടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് തെളിയിക്കുന്നതാണ് ഈ പതിനായിരങ്ങളുടെ സാന്നിധ്യമെന്നും അദ്ദേഹം പറഞ്ഞു.യൂണിഫോമിലുള്ള കുട്ടികളെ വഴിയരികിൽ കണ്ടെന്നും മനസ്സിൽ കള്ളമില്ലാത്ത കുഞ്ഞുങ്ങളെയാണ് കാണാനായതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. സ്കൂൾ വിട്ടതിന് ശേഷവും കുട്ടികൾ കാത്തിരിക്കുകയാണ്. സ്കൂൾ സമയം കഴിഞ്ഞാണ് ഇവിടേക്ക് വരുന്നത്. നവകേരള സദസ്സിന്റെ ജന സ്വീകാര്യതയുടെ തെളിവാണെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

അതേസമയം കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കേന്ദ്രം പക വീട്ടൽ രീതി സ്വീകരിക്കുന്നെന്നും വിഹിതം വെട്ടിക്കുറച്ചെന്നും മുഖ്യമന്ത്രി വിമർശിച്ചു. 18,000 കോടി രൂപയുടെ കുറവാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കോഴിക്കോട് പേരാമ്പ്രയിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Previous Post Next Post