തൃശൂരില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍. തൃശൂര്‍: വ്യാജ ഡോക്ടര്‍ പിടിയില്‍. തൃശൂരില്‍ കിഴക്കുംപാട്ടുകാരയിൽ ക്ലിനിക് നടത്തിയിരുന്ന ബംഗാള്‍ സ്വദേശി ദിലീപ് കുമാര്‍ ആണ് പിടിയിലായത്. ആരോഗ്യവകുപ്പിൻ്റെ 'ഓപ്പറേഷൻ വ്യാജന്‍റെ' ഭാഗമായി നടത്തിയ പരിശോധനയിൽ ആണ് ഇയാള്‍ പിടിയിലായത്.ദിലീപ് കുമാർ കിഴക്കുംപാട്ടുകരയിൽ കഴിഞ്ഞ 30 വർഷത്തിലധികമായി പെെല്‍സ് ക്ലിനിക് നടത്തി വരികയായിരുന്നു. ചന്ദ്സി എന്ന പേരിലാണ് ഇയാൾ ക്ലിനിക് നടത്തിയത്. ഹോമിയോയും അലോപ്പതിയും ഉൾപ്പടെ ഏത് രീതിയിലുള്ള ചികിത്സയും ഇയാൾ ചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്‍റെ അന്വേഷണത്തിൽ വ്യക്തമായി. ഏത് രീതിയിലുള്ള ചികിത്സയും ചെയ്യാമെന്ന വ്യാജ രേഖയും ഇയാള്‍ കെെവശം വെച്ചിരുന്നു.തൃശൂർ ജില്ലാ ആരോഗ്യവകുപ്പ് സംഘം നടത്തിയ പരിശോധനയില്‍ ഇയാളെ ക്ലിനിക്കില്‍ കണ്ടെത്തുകയും തുടര്‍ന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടര്‍ന്ന്, ഈസ്റ്റ് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ നല്‍കിയിരുന്ന മരുന്നുകളും ആരോഗ്യവകുപ്പ് പിടികൂടി.

Previous Post Next Post