ഗവർണറുമായി മുഖ്യമന്ത്രി സ്റ്റാലിൻ കൂടിക്കാഴ്ച്ച നടത്തി

 

ചെന്നൈ : തമിഴ്നാട്ടിൽ പോരിനിടെ ആകാംക്ഷ ഉയർത്തി ഗവർണർ-മുഖ്യമന്ത്രി കൂടിക്കാഴ്ച്ച. 

ഇന്നലെ വൈകിട്ട് അഞ്ചരയോടെ രാജ് ഭവനിൽ എത്തിയ എം.കെ.സ്റ്റാലിനെ പ്രധാനവാതിൽ വരെ ഇറങ്ങി വന്നാണ് ആർ.എൻ.രവി സ്വീകരിച്ചത്. ഇരുവരും പരസ്പരം പൊന്നാട അണിയിക്കുകയും ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. 

4 മുതിർന്ന മന്ത്രിമാരും സ്റ്റാലിനൊപ്പം ഉണ്ടായിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഉടൻ തീരുമാനം എടുക്കണമെന്ന് ഗവർണരോട് ആവശ്യപ്പെട്ടതായി നിയമമന്ത്രി എസ്. രഘുപതി പറഞ്ഞു.
Previous Post Next Post