രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; 841 പുതിയ കേസുകള്‍, 3 മരണംരാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളം, കർണാടകം ,ബിഹാർ എന്നിവിടങ്ങളിലാണ് ഓരോ കൊവിഡ് മരണം വീതം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 841 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ 227 ദിവസങ്ങൾക്കിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 4309 ആയി ഉയർന്നു. കൊവിഡ് വകഭേദമായ JN 1 കേസുകളിടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളിൽ വർധന ഉണ്ടായി. ഡിസംബർ 28 വരെ 145 JN 1 കേസുകൾ ആണ് റിപ്പോർട്ട് ചെയ്‍തത്.  കൊവിഡ് ഉയരുന്ന സാഹചര്യത്തിൽ പുതുവത്സര ആഘോഷങ്ങളില്‍ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന നിർദേശം. അസുഖമുള്ള മുതിർന്ന ആളുകൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും പൊതുഇടങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നുണ്ട്.

Previous Post Next Post