കോട്ടയം: കടപ്പാട്ടൂർ ബൈപ്പാസിൽ വയോധികൻ ക്രെയിൻ ഇടിച്ച് മരിച്ചു. കടപ്പാട്ടൂർ സ്വദേശി ഔസേപ്പച്ചനാണ് (71) മരിച്ചത്. റോഡിൽ തെറിച്ച് വീണ ഔസേപ്പച്ചൻ്റെ തലയിൽ ചക്രങ്ങൾ കയറിയിറങ്ങി. ബൈപ്പാസിൽ ഗ്രാമീണം സ്വാശ്രയ സംഘത്തിന് മുന്നിൽ ഇന്ന് രാവിലെ 8.15-നാണ് അപകടമുണ്ടായത്. ചായ കുടിച്ച് വീട്ടിലേക്ക് നടന്നു പോകവേയാണ് ഔസേപ്പച്ചനെ ക്രെയിൻ ഇടിച്ചത്. പാലാ പോലീസും ഫയർ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി റോഡും വാഹനത്തിന്റെ ടയറുകളും ശുചിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
കോട്ടയത്ത്ക്രെയിൻ ഇടിച്ച് വയോധികന് ദാരുണാന്ത്യം.. ചക്രം തലയിലൂടെ കയറിയിറങ്ങി…
ജോവാൻ മധുമല
0
Tags
Top Stories