രാഹുൽ ഗാന്ധിയെ മർദ്ദിക്കാൻ ആഹ്വാനം..ബിജെപി എംപിക്കെതിരെ പ്രതിഷേധം കനക്കുന്നു…


ഹിന്ദു വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയെ മർദ്ദിക്കാൻ ആഹ്വാനം ചെയ്ത ബിജെപി എംപിക്കെതിരെ പ്രതിഷേധം. മംഗളുരു നോർത്ത് എംപി ഭരത് ഷെട്ടിക്കെതിരെയാണ് പ്രതിഷേധം.പാർലമെന്റിൽ നന്ദിപ്രമേയത്തിനുള്ള രാഹുലിന്റെ മറുപടിപ്രസംഗമാണ് ഭരത് ഷെട്ടിയെ ചൊടിപ്പിച്ചത്. ഇതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരുപാടിയിലായിരുന്നു എംപിയുടെ മർദ്ദനാഹ്വാനം ഉണ്ടായത്. ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ രാഹുലിനെ പാർലമെന്റിൽ പൂട്ടിയിട്ട് മുഖത്തടിക്കണം എന്നതായിരുന്നു ഭരത് ഷെട്ടിയുടെ പരാമർശം.

വലിയ പ്രതിഷേധമാണ് ഭരതിന്റെ ഈ പരാമർശങ്ങളിൽ ഉണ്ടാകുന്നത്. മംഗലുരുവിലെ കോൺഗ്രസ് നേതാക്കൾ സിറ്റി പൊലീസ് കമ്മീഷണറെ കണ്ട് പരാമർശത്തിൽ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


Previous Post Next Post