സീനിയോറിറ്റി മാനദണ്ഡമാക്കിയാണ് ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റ നടപടികൾ. പക്ഷേ നേഴ്സുമാരുടെ കാര്യത്തിൽ ആരോഗ്യവകുപ്പ് അത് തിരുത്തി. ജോലിയിൽ പ്രവേശിച്ച ദിവസമാണ് പുതിയ മാനദണ്ഡം. ഇടതുപക്ഷ യൂണിയനിൽ പെട്ട ചിലരെ സഹായിക്കാനാണ് ഈ നീക്കം എന്ന് തുടക്കത്തിൽ തന്നെ ആരോപണം ഉണ്ടായിരുന്നു. ആരോഗ്യവകുപ്പിൽ ഒരേദിവസം ഇറങ്ങിയ രണ്ടു ഉത്തരവുകളുണ്ട് ഒന്ന് നഴ്സിംഗ് മേഖലയുമായി ബന്ധപ്പെട്ടും മറ്റൊന്ന് ലാബ് ടെക്നീഷിനുമായും. ലാബ് ടെക്നീഷ്യന്റെ സ്ഥലംമാറ്റത്തിന് അടിസ്ഥാനമാക്കിയിരിക്കുന്നത് സീനിയോറിറ്റി ആണ്. എന്നാൽ നഴ്സിംഗ് മേഖലയിൽ അടിസ്ഥാനമാക്കിയിരിക്കുന്നത് ജോലിയിൽ പ്രവേശിച്ച തീയതിയുമാണ്.