പാക് ആർമി വാഹനം തകർത്തു ... ആക്രമണത്തിൽ 12 പാക് സൈനികർ മരിച്ചു



 ഓപ്പറേഷൻ സിന്ധൂറിന് തൊട്ടുപിന്നാലെ പാകിസ്ഥാൻ ആർമിക്ക് വന് തിരിച്ചടിയായി രാജ്യത്തെ ആഭ്യന്തര സംഘർഷങ്ങൾ. ബലൂച് ലിബറേഷൻ ആർമി പാക് ആർമി വാഹനം തകർത്തുവെന്നാണ് വിവരം. ആക്രമണത്തിൽ 12 പാക് സൈനികർ മരിച്ചു.

റിമോട്ട് കൺട്രോൾ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യ പ്രത്യാക്രമണം നടത്തിയ പശ്ചാത്തലത്തിൽ ബലൂചിസ്ഥാന് വിമോചന പോരാളികൾ പാക് സൈന്യത്തിനെതിരെ ശക്തമായ ആക്രമണം തുടരുകയാണ്. ബോളാൻ, കെച്ച് മേഖലകളിൽ പാകിസ്ഥാൻ സൈനികരുടെ മരണത്തിന് കാരണമായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂചിസ്ഥാന് ലിബറേഷൻ ആർമി ഏറ്റെടുത്തു.

ബിഎൽഎയുടെ ഐഡി ആക്രമണത്തിൽ പാക് സൈന്യത്തിലെ സ്പെഷ്യൽ ഓപ്പറേഷൻ കമാന്റർ താരിഖ് ഇമ്രാനും സുബേദാർ ഉമർ ഫാറൂഖും മരിച്ചതായി റിപ്പോർട്ടുകൾ. ആക്രമണത്തിൽ സൈന്യത്തിന്റെ വാഹനം പൂർണമായി തകർത്തു.

അതേസമയം ഇരുപത്തിനാല് മിസൈലുകള് ഉപയോഗിച്ച് ഒന് പതിടങ്ങളിലെ ഭീകര ക്യാമ്പുകള് തകര് ത്താണ് പഹല് ഗാം ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല് കിയത്. ജ്‌മൽ കസബും ഡോവിഡ് കോൾമാൻ ഹെഡ്‌ലിയുമുൾപ്പടെ പരിശീലനം നേടിയ ഭീകരകേന്ദ്രങ്ങൾ തകർത്ത് തരിപ്പണമായി.

സാഹസത്തിന് മുതിർന്നാൽ തിരിച്ചടിക്കുമെന്നാണ്  സേനയുടെ മുന്നറിയിപ്പ്. 



أحدث أقدم