സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ 9 മണിയോടെ ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടനെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഏഴ് യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. സംഭവസ്ഥലത്തേക്ക് പൊലീസ്, സൈനിക ഉദ്യോഗസ്ഥർ, ദുരന്ത നിവാരണ സേനാംഗങ്ങൾ, 108 ആംബുലൻസ് ടീം, ഭട്വാരിയിലെ ബിഡിഒ, റവന്യൂ സംഘം എന്നിവർ എത്തി. ഉത്തരകാശി ജില്ലയിലെ ഗംഗനാനിക്ക് സമീപം ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി ഗർവാൾ ഡിവിഷണൽ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തു. മരിച്ചവര്‍ വിനോദ സഞ്ചാരികളാണെന്നാണ് നിഗമനം..
ഹെലികോപ്ടർ തകർന്ന് വീണു, 5 മരണം.. രണ്ട് പേർക്ക് പരിക്ക്…
ജോവാൻ മധുമല
0
Tags
Top Stories