വമ്പൻ കുതിപ്പ്, സ്വർണവില വീണ്ടും 73,000 കടന്നു….


സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില ഉയർന്നു. പവന് ഇന്ന് 440 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വില വീണ്ടും 73,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 73,040 രൂപയാണ്

ഈ മാസം ആദ്യമായാണ് സ്വർണവില 73,000 കടന്നത്. 3000 രൂപയാണ് നാല് ദിവസംകൊണ്ട് സ്വർണത്തിന് വർദ്ധിച്ചത്. ഈ മാസം ആരംഭിച്ചതോടെ വില തുടർച്ചയായി ഇടിഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. കാരണം, മെയ് ആരംഭിച്ചതോടെ 1720  രൂപയാണ് പവന് കുറഞ്ഞത്.ഇതോടെ സ്വർണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷ ഉയർന്നു. എന്നാൽ അതിന് വിപരീതമായി സ്വർണവില കുതിക്കുകയാണ്
أحدث أقدم