പാമ്പാടി : പാമ്പാടി പൊത്തൻപുറം കവലക്കും കോളേജ് പടിക്കും ഇടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ,അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു
കറുകച്ചാൽ ഭാഗത്തേയ്ക്ക് പോയ ബൈക്കും ,പാമ്പാടി ഭാഗത്തേയ്ക്ക് വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത് ഇന്ന് രാവിലെ 9:40 ന് ആയിരുന്നു അപകടം
കറുകച്ചാൽ ഭാഗത്തേയ്ക്ക് സഞ്ചരിച്ച 8ആം മൈൽ തോട്ടപ്പള്ളി സ്വദേശി കുട്ടൻ (63 ) അയർക്കുന്നം കൊച്ചിക്കരോട്ട് വീട്ടിൽ ജോസഫ് (65 ) എന്നിവർക്കും
പാമ്പാടി ഭാഗത്തേയ്ക്ക് ബൈക്കിൽ സഞ്ചരിച്ച കോട്ടയം മെഡിക്കൽ കോളേജിലെ ബയോ മെഡിക്കൽ വിഭാഗം ജീവനക്കാരനായ കോട്ടാങ്ങൽ സ്വദേശി തൗഫീക്ക് ( 23) നും പരുക്കേറ്റു
ഇതിൽ ജോസഫിന് വലതുകാലിന് സാരമായ പരുക്കുണ്ട്
അപകടത്തെ തുടർന്ന് നാട്ടുകാർ ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് സംഭവത്തെ തുടർന്ന് പാമ്പാടി സ്റ്റേഷൻ എസ് .ഐ സന്തോഷ് ഏബ്രാഹാമിൻ്റെ നേതൃത്തിൽ ഉള്ള പോലീസ് സംഘം മേൽനടപടി സ്വീകരിച്ചു