ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ…


ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഏകദിനത്തില്‍ തുടരുമെന്നും രോഹിത് പറഞ്ഞു.ട്വന്‍റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽനിന്ന് വിരമിച്ചിരുന്നു.


‘ഞാന്‍ ടെസ്റ്റി ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന കാര്യം എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. വെള്ള വസ്ത്രത്തില്‍ എന്റെ രാജ്യത്തെ പ്രതിനീധികരിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ് വര്‍ഷങ്ങളായി നിങ്ങള്‍ നല്‍കിയ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റിൽ ഇനിയും രാജ്യത്തിനായി ഞാൻ കളിക്കാനിറങ്ങും’- രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

രോഹിത് ശർമ 67 ടെസ്റ്റിൽ നിന്നായി 12 സെഞ്ചുറിയും 18 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 4301 റൺസ് നേടിയിട്ടുണ്ട്. 2023ൽ ഇന്ത്യയെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് നയിച്ചു.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റുന്നുവെന്ന വാർത്തയ്ക്ക് തൊട്ടു പിന്നാലെയാണ് രോഹിത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.ഇംഗ്ലണ്ടിൽ നടക്കുന്ന അഞ്ചു ടെസ്റ്റു പരമ്പരകൾ ജൂൺ 20നാണ് ആരംഭിക്കുന്നത്.
أحدث أقدم