ഹോട്ടലില്‍ വന്‍ തീപിടിത്തം; നാല് മരണം



അജ്മീറിലെ ഹോട്ടലില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും നാല് വയസ്സുള്ള ഒരു കുട്ടിയുമാണ് മരിച്ചത്.

അജ്മീറിലെ ഡിഗ്ഗി ബസാറിലെ ഹോട്ടല്‍ നാസിലാണ് തീപിടിത്തമുണ്ടായത്. രാവിലെ എട്ട് മണിയോടെ ആരംഭിച്ച അഗ്നിബാധ മിനിറ്റുകള്‍ക്കുള്ളില്‍ ഹോട്ടലിനെയാകെ വിഴുങ്ങി. ജീവന്‍ രക്ഷിക്കാന്‍ ആളുകള്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് ചാടി.

ശ്വാസംമുട്ടിയും പൊള്ളലേറ്റുമാണ് മരണം സംഭവിച്ചതെന്ന് ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനില്‍ സമരിയ പറഞ്ഞു. അഗ്നിബാധ ഉണ്ടാകുമ്പോള്‍ ഡല്‍ഹിയില്‍ നിന്നും അജ്മീര്‍ കാണാന്‍ വന്നവര്‍ അടക്കം നിരവധി പേര്‍ ഹോട്ടലിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Previous Post Next Post