ന‍്യൂഡൽഹി: ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം ഐപിഎൽ മത്സരങ്ങളെ ബാധിക്കില്ലെന്ന് ബിസിസിഐ. മത്സരങ്ങൾ ഷെഡ‍്യൂൾ പ്രകാരം സാധാരണഗതിയിൽ തന്നെ നടക്കുമെന്ന് ബിസിസിഐ വ‍്യക്തമാക്കി.
ഇത്തവണത്തെ ഐപിഎൽ സീസണിൽ നിലവിൽ 56 മത്സരങ്ങൾ നടന്നു കഴിഞ്ഞു. 18 മത്സരങ്ങൾ കൂടിയാണ് പൂർത്തിയാവാനുള്ളത്. സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ച് ആവശ‍്യമെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പറഞ്ഞു.